കാലടി: മണർകാട്-ഏറ്റുമാനൂർ റോഡിലെ നാലുമണിക്കാറ്റിൽ ഞായറാഴ്ച കാർ ഒഴുക്കിൽപെട്ട് മരിച്ച അയ്യമ്പുഴ സ്വദേശി ൈഡ്രവർ ജസ്റ്റിന് നാടിെൻറ കണ്ണീരിൽകുതിർന്ന അന്ത്യാഞ്ജലി.
പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് 4.30 ന് അമലാപുരത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ നിരവധിയാളുകളെത്തി.
ജസ്റ്റിൻ മുമ്പ് താമസിച്ചിരുന്ന മഞ്ഞപ്രയിൽനിന്ന് സുഹൃത്തുക്കളടക്കമുള്ളവർ അന്ത്യാപചാരം അർപ്പിക്കാനെത്തി. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആളുകളെ നിയന്ത്രിച്ചിരുന്നു.
റോജി എം. ജോൺ എം.എൽ.എ, മുൻ എം.എൽ.എ പി.ജെ. ജോയി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നീതു അനു ഉൾെപ്പടെയുള്ള ജനപ്രതിനിധികൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. അമലാപുരം സെൻറ് ജോസഫ് പള്ളിയിലാണ് സംസ്കാരം നടന്നത്.
ആട്ടോക്കാരൻ പരേതനായ ജോയിയുടെ മകനാണ് ജസ്റ്റിൻ.