ഉത്തർപ്രദേശ് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
text_fieldsസാഹിറുദീൻ
റിയാദ്: ഉത്തർപ്രദേശ് അസംഗഡ് ജെനാപുർ സ്വദേശി സാഹിറുദ്ദീൻ (72) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. റിയാദ് റവാബിയിലെ കെയർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ദീർഘകാലമായി റിയാദിൽ ബാർബർ ജോലിയിലായിരുന്നു. ഭാര്യയും ഒമ്പത് മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിെൻറ കുടുംബം.
മക്കളിൽ രണ്ടുപേർ റിയാദിൽ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കിനാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിലാണ്നടപടികൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

