വാഹനാപകടത്തിൽ യു.പി സ്വദേശി മരിച്ചു
text_fieldsമുഹമ്മദ്
ഷക്ലാൻ
റിയാദ്: വാഹനാപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ദമ്മാമിലേക്കുള്ള ഹൈവേയിൽ റിയാദ് നഗര പരിധിക്കുള്ളിലെ ഗുർണാതക്ക് സമീപമുണ്ടായ അപകടത്തിൽ ഫൈസാബാദ് സ്വദേശി മുഹമ്മദ് ഷക്ലാൻ (44) ആണ് മരിച്ചത്. യാത്രക്കിടെ വാഹനത്തിന്റെ ബോണറ്റ് സ്വയം തുറക്കുകയും ഡ്രൈവറായ മുഹമ്മദ് ഷക്ലാന്റെ കാഴ്ച മറയുകയുമായിരുന്നു.
തുടർന്ന് ഇടിച്ചുമറിഞ്ഞായിരുന്നു അപകടം. റിയാദിൽ ദീർഘകാലമായി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്: സിറാജ്, മാതാവ്: സൈറ ഖാത്തൂൻ, ഭാര്യ: സീത ബാനു. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ച് റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി.

