സിനിമ കാണാനെത്തിയ 35കാരൻ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഫൺ മാളിൽ സിനിമ കാണാനെത്തിയ 35കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഇതിന്റെ ദൃശ്യങ്ങളെല്ലാം സിനിമ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ച രാത്രിയാണ് അക്ഷത് തിവാരി അടുത്തിടെ റിലീസ് ചെയ്ത ഗദർ-2 സിനിമ കാണാനെത്തിയത്. മഹേവഗഞ്ചിൽ മെഡിക്കൽ സ്റ്റോർ നടത്തുകയാണ് ഇയാൾ.
മൊബൈലിൽ സംസാരിച്ചുകൊണ്ട് പടികൾ കയറി വരുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽകാണാം. ഇയൾക്കൊപ്പം രണ്ടുപേരും കൂടിയുണ്ടായിരുന്നു. നടന്നുകൊണ്ടിരിക്കെ തിവാരി പെട്ടെന്ന് തറയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് ആളുകൾ ഓടിക്കൂടി. മുഖത്ത് വെള്ളം തളിച്ചിട്ടൊന്നും പ്രതികരണമുണ്ടായില്ല. അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

