‘സൂസനും എന്നോടൊപ്പം വരണമെന്ന് പറയുന്നു’ പിന്നാലെ 180 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് വയോധിക ദമ്പതികൾ
text_fieldsപ്രതീകാത്മക ചിത്രം
വിറ്റ്ബീ (യു.കെ): ആരോഗ്യപ്രശ്നം സ്ഥിരീകരിച്ചതിന് പിന്നാലെ പാറക്കെട്ടിൽ നിന്ന് കൈകോർത്ത് ചാടി ജീവനൊടുക്കി വയോധിക ദമ്പതികൾ. ബ്രിട്ടണിലെ വിറ്റ്ബീ സ്വദേശികളായ ഡേവിഡ് (80), സൂസൻ ജെഫ്കോക് (74) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ചരിത്ര പ്രസിദ്ധമായ വിറ്റ്ബീ അബീയിലെ 180 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് കൈകോർത്ത് പിടിച്ച് ചാടിയായിരുന്നു ദമ്പതികളുടെ ആത്മഹത്യ. പാറക്കെട്ടിൽ നിന്ന് ഇരുവരും വീഴുന്നത് കണ്ട ആളുകളാണ് പൊലീസിനെ വിവരമറിയിച്ചത്.
ഡേവിഡ് ഏറെ നാളായി കാൻസർ ബാധിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസ്ഥിയിൽ കാൻസർ ബാധിച്ച അദ്ദേഹം അസഹനീയമായ വേദനയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് ബന്ധുക്കൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചെഴുതിയ ആത്മഹത്യ കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തി. തങ്ങളുടെ മരണവാർത്തയുണ്ടാക്കിയേക്കാവുന്ന ആഘാതത്തിൽ ഇരുവരും കുറിപ്പിൽ ഖേദം പ്രകടിപ്പിച്ചു. സൂസനും എന്നോടൊപ്പം വരണമെന്ന് പറയുന്നുവെന്നായിരുന്നു ഡേവിഡ് എഴുതിയ കത്തിന്റെ അവസാന വാചകം.
ഡ്രൈവർ ജോലിയിൽ നിന്ന് വിരമിച്ച ഡേവിഡ് സദാ പ്രസന്നവദനനായ വ്യക്തിത്വമായിരുന്നുവെന്ന് അനന്തിരവൻ കെവിൻ ഷെപ്പേർഡ് (66) പറഞ്ഞു. ദമ്പതികൾ ഏറെ സന്തുഷ്ടമായ കുടുംബജീവിതമാണ് നയിച്ചിരുന്നത്.
1970ലാണ് ഡേവിഡ് സൂസനെ വിവാഹം കഴിക്കുന്നത്. ഇരുവരും അടുത്തിടെ 52-ാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. ഡേവിഡ് ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് സമുദ്രതീരത്തുള്ള നഗരത്തിലേക്ക് ഇരുവരും താമസം മാറിയതെന്ന് സൂസന്റെ സഹോദരി മാർഗരറ്റ് അതേർടൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

