Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightഅമിത ലഹരി ഉപയോഗം മൂലം...

അമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചു

text_fields
bookmark_border
അമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചു
cancel

കഴക്കൂട്ടം: മാതാവിന്റെ മരണശേഷം വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവ് അമിത ലഹരി ഉപയോഗംമൂലം മരിച്ചു. പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം (27) ആണ് മരിച്ചത്.

അമിതമായി ലഹരി ഉപയോഗിച്ച ജസീം വീട്ടിൽ ബഹളം ഉണ്ടാക്കിയിരുന്നു. ഇത് കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിൻറെ വാതിൽ പൊളിച്ചു. പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ജസിം തൊട്ടടുത്ത പുരയിടത്തിലെ മണ്ണിൽ കിടന്നു ഉരുളുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മാതാവിൻറെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ജസീം താമസിച്ചിരുന്നത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലഹരിയുടെ അമിത ഉപയോഗമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
TAGS:drugdrug addict
News Summary - Youth dies of drug overdose
Next Story