Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാതയിൽ വാഹനാപകടം: രണ്ട് യുവാക്കൾ മരിച്ചു
text_fieldsbookmark_border
മംഗലപുരം (തിരുവനന്തപുരം): മംഗലപുരം പള്ളിപ്പുറത്ത് ദേശീയ പാതയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി നിധിൻ (22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്.
രാത്രി പത്തരയോടുകൂടിയാണ് സംഭവം. മംഗലപുരം ഭാഗത്ത് നിന്നും കണിയാപുരത്തേക്ക് ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ ഇവർ സഞ്ചരിച്ച അവഞ്ചർ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ചതാകാം അപകടകാരണം എന്നാണ് പൊലീസ് നിഗമനം.
അപകടം നടന്ന ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. എം.ടെക് വിദ്യാഥിയാണ് നിധിൻ. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

