Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightവർക്കലയിൽ കുടുംബത്തിലെ...

വർക്കലയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

text_fields
bookmark_border
വർക്കലയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ
cancel

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (60), ഭാര്യ മിനി (55), മകൾ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്.

പുലർച്ചെ മൂന്നിന് വീടിൻെറ മുകൾ നിലയിൽ തീപടർന്നത് കണ്ട് അയൽവാസികൾ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ശ്രീകുമാറിൻെറ മൃതദേഹം കുളിമുറിയിലും ഭാര്യയുടേതും മകളുടേതും മുറിക്കുള്ളിലുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.

കോൺട്രാക്ടറാണ് ശ്രീകുമാർ. കുടുംബത്തിന് കടബാധ്യതകൾ ഉണ്ടായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്.

ഗവേഷക വിദ്യാർഥിയായിരുന്നു അനന്തലക്ഷ്മി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newsvarkala
Next Story