Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൃദ്ധ വീടിനുള്ളിൽ മരിച്ചനിലയിൽ

text_fields
bookmark_border
Dead Body
cancel

വട്ടിയൂർക്കാവ്: വൃദ്ധയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് തൊഴുവൻകോട് ബംഗ്ലാവുവിളയിൽ ശാരദയെ (85)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ശാരദ മാത്രമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച മുതൽ ശാരദയെ വീടിന് പുറത്തു കാണാത്തതിൽ അയൽവാസികൾക്ക് സംശയം തോന്നിയിരുന്നു. ദിനവും ഇവർക്ക് ഭക്ഷണം എത്തിച്ചിരുന്ന ബന്ധുക്കളിലൊരാൾ ചൊവ്വാഴ്ച എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നതായി കണ്ടു. സംശയം തോന്നിയതിനെത്തുടർന്ന് വട്ടിയൂർക്കാവ് പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വീടിനു പിൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്നതോടെയാണ്​ വീടിനുള്ളിൽ ശാരദയെ മരിച്ച നിലയിൽ കണ്ടെത്തിയത്​. പൊലീസ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - old women found dead inside the house
Next Story