പത്രവിതരണത്തിനിടെ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
text_fieldsകിളിമാനൂർ: പത്രവിതരണത്തിനിടെ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് വിതരണക്കാരനായ വയോധികൻ മരിച്ചു. കിളിമാനൂർ, ഊമൺപള്ളിക്കര വസന്താഭവനിൽ രവിയണ്ണൻ എന്ന രവീന്ദ്രൻ(70) ആണ് മരിച്ചത്.
24ന് പുലർച്ചെ കിളിമാനൂർ ടൗൺഹാളിന് മുൻവശത്ത് ആയിരുന്നു അപകടം. കടകളിൽ പത്രം ഇടുന്ന തിനിടയിലാണ് രവീന്ദ്രനെ ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ രവീന്ദ്രനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ പരിശോധനക്ക് ശേഷം വീട്ടിൽ പോയി വിശ്രമിക്കാനും മൂന്നുമാസത്തിനുശേഷം ആശുപത്രിയിൽ വന്നാൽ മതിയെന്ന് നിർദേശിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിലെത്തിയ രവീന്ദ്രന് ബുധനാഴ്ച രാവിലെ അസുഖം കൂടി. കാരേറ്റിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: വസന്ത. മക്കൾ: ബിന്ദു, കവിത, ദീപ. മരുമക്കൾ: ബൈജു, സുധീർ, ജീവൻ.

