കിളിമാനൂർ (തിരുവനന്തപുരം): പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂരിൽ തേനീച്ചക്കൂട്ടത്തിെൻറ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. കൊടുവഴന്നൂർ മൊട്ടലുവിള രേവതി ഭവനിൽ ബാബു (57) ആണ് മരിച്ചത്. 30ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്ച വൈകിട്ടാണ് ബാബുവിന് തേനീച്ച കുത്തേറ്റത്. ഉടനെ കേശവപുരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചെങ്കിലും ആേറാടെ മരിച്ചു. പ്രദേശത്ത് രാവിലെയും നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
റോഡരുകിലെ മരത്തിലിരുന്ന തേനീച്ചക്കൂട്ടിൽ പരുന്തിെൻറ ആക്രമണമുണ്ടായതോടെയാണ് തേനീച്ച പുറത്തെത്തിയത്. സാവിത്രിയാണ് ബാബുവിെൻറ ഭാര്യ. മക്കൾ: സാബു, സൈജു, രേവതി. മരുമക്കൾ: അശ്വതി, പ്രവിത, സൈജു. മൃതദേഹം കേശവപുരം സി.എച്ച്.സിയിലെ മോർച്ചറിയിലേക്ക് മാറ്റി.