Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മാധ്യമം' ഫീൽഡ് കോ ഓർഡിനേറ്റർ വഞ്ചുവം ബഷീർ നിര്യാതനായി

text_fields
bookmark_border
മാധ്യമം ഫീൽഡ് കോ ഓർഡിനേറ്റർ വഞ്ചുവം ബഷീർ നിര്യാതനായി
cancel

നെടുമങ്ങാട് : മാധ്യമം തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററും ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അംഗവുമായ ചുള്ളിമാനൂർ, വഞ്ചുവം, വലിയകോണത്തിൽ എ.ആർ. ബഷീർ കുഞ്ഞ് (72) നിര്യാതനായി. ദുരിതാശ്വാസ സേവന രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഐഡിയൽ റിലീഫ് വിങ് ജില്ല ക്യാപ്റ്റനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.

സുനാമി, മഹാ പ്രളയം തുടങ്ങിയ സന്ദർഭങ്ങളിൽ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ട്രിവാൻഡ്രം കൾച്ചറൽ സെന്റർ ട്രസ്റ്റ് അംഗം, അഴിക്കോട് എഡ്യൂക്കേഷനൽ കോംപ്ലക്സ് ട്രഷറർ, പെരിങ്ങമ്മല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാനവീയം ചാരിറ്റബിൾ സൊസൈറ്റി അസി: സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു.

മക്കൾ: ബിനീദ് ബഷീർ (ചീഫ് ഫിസിക്കൽ തെറാപ്പിസ്റ്റ്, ക്യൂ ആംഗിൾ, പേട്ട), ഷിനീദ് ബഷീർ (സി.ഇ.ഒ, അൽഗോട്ട് സോഫ്റ്റ് ), ബിനീഷ ബഷീർ. മരുമക്കൾ: ഷഹാന ബിനീദ്, അബീന, ഷബീർ പാലോട് (സബ് എഡിറ്റർ, മാധ്യമം). ഖബറടക്കം ഉച്ചക്ക് 12ന് വഞ്ചുവം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story