തൊഴിലുറപ്പ് പണിക്കിടെ പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു
text_fieldsഭാര്‍ഗവി
വെഞ്ഞാറമൂട്: പണിക്കിടെ പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ തൊഴിലുറപ്പ് പദ്ധതി അംഗമായ വീട്ടമ്മ മരിച്ചു. നെല്ലനാട് പഞ്ചായത്ത് മുക്കുന്നൂർ വാര്‍ഡ് പുതുവിള പുത്തന്‍ വീട്ടില്‍ ഭാര്‍ഗവിയാണ് (61) മരിച്ചത്.
ഡിസംബര്‍ 21ന് ഉച്ചക്കായിരുന്നു സംഭവം. തൊഴിലുറപ്പ് പണിയുടെ ഭാഗമായി പരയിടത്തിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. മക്കള്‍: സജീവ്, സുനിത, സതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

