കടബാധ്യത: ഹോട്ടലുടമ ജീവനൊടുക്കി
text_fieldsരാധാകൃഷ്ണൻ നായർ
നെടുമങ്ങാട്: വെങ്ങാന്നൂരിൽ ഹോട്ടൽ നടത്തുന്ന വെള്ളനാട് ഉറിയാക്കോട് കൃഷ്ണശ്രീയിൽ രാധാകൃഷ്ണൻ നായർ (56) വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത് സാമ്പത്തിക ബാധ്യതയെ തുടർന്നാണെന്ന് ബന്ധുക്കൾ.
കോവിഡിനെ തുടർന്ന് കച്ചവടം പ്രതിസന്ധിയിലായതോടെ സാമ്പത്തിക ബാധ്യതയും വർധിച്ചു. മക്കളുടെ പഠനത്തിനായെടുത്ത വായ്പ പലിശക്ക് പണം വാങ്ങി അടച്ചതായി ബന്ധുക്കൾ പറഞ്ഞു. രാധാകൃഷ്ണൻ നായർക്ക് ഒമ്പത് ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
കൂടാതെ, രാധാകൃഷ്ണന്റെ മരുമകൾ അഞ്ചുമാസം മുമ്പ് പ്രസവം കഴിഞ്ഞ ഉടൻ മരിച്ചിരുന്നു. ഇതിന്റെ മനോവിഷമവുമുണ്ടായിരുന്നത്രെ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: ഗീത. മക്കൾ കൃഷ്ണപ്രസാദ്, ഹരികൃഷ്ണൻ. മരുമകൾ പരേതയായ അരുണിമ.

