Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightകുളിക്കാനിറങ്ങി...

കുളിക്കാനിറങ്ങി കാണാതായ യുവാവിൻെറ മൃതദേഹം കല്ലാറിൽ കണ്ടെത്തി

text_fields
bookmark_border
കുളിക്കാനിറങ്ങി കാണാതായ യുവാവിൻെറ മൃതദേഹം കല്ലാറിൽ കണ്ടെത്തി
cancel

പോത്തൻകോട്: വിതുര കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിൻെറ മൃതദേഹം കണ്ടെത്തി. പോത്തൻകോട് നന്നാട്ടുകാവ് എൻ.ജെ മൻസിലിൽ അബദുൽ വഹാബിൻെറയും ലൈലാബീവിയുടെയും മകൻ നൗഫലിൻെറ (25) മൃതദേഹമാണ് കണ്ടെത്തിയത്.

ഞാറാഴ്ച വൈകിട്ട് 5.30ഓടെയാണ് പൊന്മുടി സന്ദർശിക്കാനെത്തിയ പതിനാലംഗ സംഘത്തിലുണ്ടായിരുന്ന നൗഫലിനെ കാണാതായത്. പൊൻമുടിയിൽ നിന്ന് മടങ്ങിവരുന്ന വഴി കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെടുകയായിരുന്നു.

വിതുര ഫയർ ഫോഴ്‌സും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

സഹോദരി: ജിൻസി. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ചൊവ്വാഴ്ച നന്നാട്ടുകാവ് ജുമാമസജിദ് കബർസ്ഥാനിൽ കബടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kallar
News Summary - body of young man found in kallar
Next Story