Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightവയോധിക​െൻറ മൃതദേഹം...

വയോധിക​െൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

text_fields
bookmark_border
വയോധിക​െൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
cancel
camera_alt

വിന്‍സൻറ്

നേമം: വയോധിക​െൻറ മൃതദേഹം വിളപ്പിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുണ്ടമണ്‍കടവ് കാക്കുളം കെ.ഇ.ആര്‍.എ 43/2 'മഴവില്ല്' വീട്ടില്‍ വിന്‍സൻറ്​ (69) ആണ് മരിച്ചത്. റിട്ട. വനംവകുപ്പ്​ ഡ്രൈവറാണ്​​.

വ്യാഴാഴ്ച രാവിലെ ആറരയോടെ മണ്ണെണ്ണയൊഴിച്ച് തീ കത്തിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഹൃദ്രോഗത്തെ തുടര്‍ന്ന്​ ചികിത്സയിലായിരുന്നു വിന്‍സൻറ്​. ആത്മഹത്യയാണെണന്നാണു പൊലീസി​െൻറ പ്രാഥമിക നിഗമനം.

പുരയിടത്തില്‍ നിന്ന് തീ ഉയരുന്നതുകണ്ട സ്വകാര്യവ്യക്തിയും നാട്ടുകാരും ചേര്‍ന്നാണ് വിവരം പൊലീസില്‍ അറിയിച്ചത്. വിളപ്പില്‍ശാല സി.ഐ ജി. സുരേഷ്‌കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോര്‍ച്ചറിയില്‍.

ഭാര്യ ലളിത. മക്കള്‍: വിജില്‍ ലാല്‍, വിനിത റാണി. മരുമകന്‍: വിജയകുമാര്‍. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nemamBurned Bodyelderly man
News Summary - body of an elderly man was found burned
Next Story