Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. പോരുവഴി ഇടയ്ക്കാട് തെക്ക് പാറവിള തെക്കതിൽ സുന്ദരേശൻ - ബിന്ദു ദമ്പതികളുടെ മകൻ ധനുസ് (13) ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് 6.45ന് വീടിന് സമീപത്തുള്ള കുടുംബക്ഷേത്രമായ ഇടക്കാട് തെക്ക് തെങ്ങുംവിള ഭദ്രാദേവീക്ഷേത്രത്തിലെ ആഘോഷം നടക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു.
മഴ പെയ്തതുമൂലം വയറുകൾ നനയുകയും ഇതിൽനിന്ന് ഷോക്കേൽക്കുകയുമാെണന്ന് കരുതുന്നു. ഉടൻതന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: സൂര്യ
Next Story

