ഹൃദയാഘാതം: തിരൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsമസ്കത്ത്: മലപ്പുറം സ്വദേശി ഹൃദയാഘാത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. തിരൂർ പുറത്തൂർ മുട്ടനൂരിലെ ചെറച്ചൻ വീട്ടിൽ കളത്തിൽ യാസിർ അറഫാത്ത് (43) ആണ് മരിച്ചത്. ബർക്ക സനയ്യയിലെ കാർഗോ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ട് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് ആറു മാസം മുമ്പാണ് തിരിച്ചെത്തിയത്. പിതാവ്: മുഹമ്മദ് ബാവ. മാതാവ്: കദീജ രാങ്ങാട്ടൂർ.
ഭാര്യ: അജിഷ തൃപ്രങ്ങോട് ആനപ്പടി. മക്കൾ : ജദ് വ, ഐറ ( രണ്ടുപേരും പുറത്തൂർ ജി.എം.എൽ.പി സ്കൂൾ വിദ്യാർഥിനികൾ ), .സഹോദരങ്ങൾ: അബ്ദുൽ അഹദ് (സോഫ്റ്റ്‌വെയർ എൻജിനീയർ, ചെന്നൈ), അബ്ദുന്നാഫി (ഫ്രീലാൻസ് സൊല്യൂഷൻസ് ആശുപത്രിപ്പടി), ഷമീമ, ജഷീമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

