Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രസവിച്ച്​ 18ാം നാൾ നഴ്​സ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
പ്രസവിച്ച്​ 18ാം നാൾ നഴ്​സ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

കൊടുങ്ങല്ലൂർ: 18 ദിവസം മുൻപ് പെൺകുഞ്ഞിന് ജൻമം നൽകിയ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. അഴീക്കോട് പുത്തൻപള്ളി മമ്മന്തറ ഇല്ലത്ത്​ ഹംസയുടെ മകൾ അൻസിയ (28) ആണ് തൃശൂർ ജുബിലി മിഷൻ ആശുപത്രിയിൽ മരിച്ചത്.

ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു അൻസിയ. ഇതേ ആശുപത്രിയിലായിരുന്നു 18 ദിവസം മുമ്പ്​ അൻസിയ പ്രസവിച്ചത്​. കോവിഡ് ബാധിതച്ചതോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തൃശൂർ കണിമംഗലം സ്വദേശി ചെപ്പൻ കാർഡ് വീട്ടിൽ ഷാജിയാണ് ഭർത്താവ്. ജോലി കൊടുങ്ങല്ലൂരിൽ ആയതിനാൽ അഴീക്കോട് വീട്ടിൽതന്നെ താമസിച്ചുവരുകയായിരുന്നു. മകൻ: മുഹമ്മദ് റിസ്​വാൻ (അഞ്ച്​). മാതാവ്: സീനത്ത്. സഹോദരി ഹസീന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nurse died on the 18th day after giving birth
Next Story