വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു
text_fieldsമോഹന്‍രാജ്
അതിരപ്പിള്ളി: വാൽപ്പാറയിൽ തൊഴിലാളിയെ കരടി ആക്രമിച്ചുകൊന്നു. കൊളന്തൈവേലിെൻറ മകന് മോഹന്‍രാജ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എേട്ടാടെ വില്ലോണി തേയില എസ്റ്റേറ്റിലാണ് സംഭവം.
ഫാക്ടറി ജീവനക്കാരിയായ ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കാത്തുനിൽക്കുകയായിരുന്ന മോഹൻരാജിനെ തേയിലത്തോട്ടത്തില്‍ നിന്നെത്തിയ കരടി ആക്രമിക്കുകയായിരുന്നു.
ഭാര്യ വാഹനമിറങ്ങിയപ്പോള്‍ മോഹന്‍രാജിനെ റോഡില്‍ കാണാത്തതിനാല്‍ വീട്ടിലേക്ക് നടക്കുന്നതിനിടെ തോട്ടത്തില്‍നിന്ന് കരച്ചിൽ കേൾക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി അന്വേഷണം നടത്തിയപ്പോൾ പരിക്കേറ്റ നിലയില്‍ ഇയാളെ തോട്ടത്തില്‍ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മക്കള്‍: മോഹിത്, സഞ്ചിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

