ലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ചു
text_fieldsമജീദ്
മതിലകം: പുന്നക്കബസാർ ദേശീയപാതയിൽ പാർസൽ ലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ചു. സൈക്കിൾ യാത്രികനായ മതിലകം തൃപ്പേക്കുളം കണ്ടകത്ത് പരേതനായ ബീരാവുണ്ണിയുടെ മകൻ മജീദ് (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പുന്നക്ക ബസാർ സെൻററിന് തെക്ക് ഭാഗത്തുവെച്ചാണ് സംഭവം. തെക്ക് ഭാഗത്തുനിന്ന് വന്ന പാർസൽ ലോറി സൈക്കിളിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ മജീദിനെ ഉടനെ പുന്നക്ക ബസാർ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും തുടർന്ന് എറണാകുളം ലൂർദ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഭാര്യ: പോനിശ്ശേരി പരേതനായ സെയ്തുമുഹമ്മദിെൻറ മകൾ സുലേഖ. മക്കൾ: ഷൈന, ജിസ്നി, റിൻസി, റോഷൻ (ഖത്തർ). മരുമക്കൾ: ഷിഹാബ്, ഉഷാദ്, ഷാനു, റംഷിദ. ഖബറടക്കം ശനിയാഴ്ച പുതിയകാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

