Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഫാദർ ഡോ. ഫ്രാൻസിസ്...

ഫാദർ ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

text_fields
bookmark_border
ഫാദർ ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു
cancel
camera_alt

ഫാദർ ഡോ. ഫ്രാൻസിസ് ആലപ്പാട്ട് 

തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത മു​ൻ വി​കാ​രി ജ​ന​റ​ൽ ഫാ​ദ​ർ ഡോ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് (72) അ​ന്ത​രി​ച്ചു. നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വും ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്‌, ജൂ​ബി​ലി മി​ഷ​ൻ കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ്, ജൂ​ബി​ലി മി​ഷ​ൻ പാ​രാ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്‌, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്‌ ഓ​ഫ്‌ മെ​ന്റ​ൽ ഹെ​ൽ​ത്ത്‌ സ​യ​ൻ​സ​സ്‌ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. അ​തി​രൂ​പ​ത​യു​ടെ തീ​ര​ദേ​ശ ആ​രോ​ഗ്യ​മി​ഷ​ൻ കേ​ന്ദ്ര​മാ​യ ഏ​ങ്ങ​ണ്ടി​യൂ​ർ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ്‌ ആ​ശു​പ​ത്രി​യു​ടെ ഡ​യ​റ​ക്ട​റും ഇ​ന്ത്യ​ൻ റെ​ഡ്‌ ക്രോ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​നു​മാ​ണ്.

പാ​വ​റ​ട്ടി, ഇ​ര​വി​മം​ഗ​ലം, ക​ണ്ണം​കു​ള​ങ്ങ​ര, വി​ജ​യ​പു​രം ചേ​റൂ​ർ, കൊ​ള​ങ്ങാ​ട്ടു​ക​ര, നെ​ഹ്രു ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്നു. മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി​ക്കാ​യി ഹൈ​കോ​ട​തി നി​യ​മി​ച്ച മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി​യി​ലും ജി​ല്ലാ ആ​ശു​പ​ത്രി, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്‌, കൊ​ര​ട്ടി ഗ​വ. ലെ​പ്ര​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ലും അം​ഗം, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ പ്ര​സി​ഡ​ന്റ്‌, സാ​ന്ത്വ​നം ചെ​യ​ർ​മാ​ൻ, സ​ത്സം​ഗ്‌ ര​ക്ഷാ​ധി​കാ​രി, ബ്ല​ഡ്‌ ഡോ​ണേ​ഴ്‌​സ്‌ ഫോ​റം സ്ഥാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്‌. ര​ണ്ട് ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു.

വി​വാ​ഹ​വേ​ദി​യി​ലേ​ക്ക്‌, ഇ​ല​ഞ്ഞി​പ്പൂ​മ​ണ​മൊ​ഴു​കി​വ​രു​ന്നു, ക​ന്ത​ൻ​ചാ​വ​ടി, ആ​റ്റു​വ​ഞ്ചി(​ഞ്ഞി), രാ​ഘ​വാ കൃ​ഷ്ണാ, അ​ന​ഘ, അ​വ​ൾ​ക്കൊ​പ്പം, എ​ന്റെ പ്രി​യ​ക​ഥ​ക​ൾ, മ​റു​വ​ശം, സാ​റ്റ​ലൈ​റ്റ്സ്, ഒ​രു വ്ര​ണി​ത​മാ​ന​സ​ൻ, ഞാ​ൻ എ​ന്ന ഞാ​ൻ, മാ​ഞ്ചി​റ​പ്പാ​ലം, രേ​ണു രാ​ജ​സ്ഥാ​നി, അ​ട​ർ​ത്താ​നാ​കാ​തെ അ​ട​രാ​നാ​കാ​തെ, പൊ​ഴി​യു​ന്ന റോ​സാ​ദ​ള​ങ്ങ​ൾ; സു​ഭാ​ഷി​ത​ങ്ങ​ളും ഒ​രു ദീ​ർ​ഘ​ക​ഥ​യും, കാ​ണാ​പ്പു​റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ. വെ​ള്ളി​യാ​ഴ്ച തൃ​ശൂ​ർ പു​ത്ത​ൻ​പ​ള്ളി​യി​ലെ പ്രാ​ർ​ഥ​ന​ക്ക്​ ശേ​ഷം മൃ​ത​ദേ​ഹം തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റും. ആ​ല​പ്പാ​ട്ട്‌ എ.​കെ. ആ​ന്റ​ണി​യു​ടെ​യും റോ​സി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ​സ​ൺ, മേ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arch dioceseThrissurObituary
News Summary - Father Dr. Francis Alappat passed away
Next Story