Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightബോട്ട് തകരാറിലായതിനെ...

ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയവരെ ​രക്ഷിച്ചു

text_fields
bookmark_border
ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയവരെ ​രക്ഷിച്ചു
cancel
camera_alt

യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ വള്ളം കടവിലെത്തിക്കുന്നു

അഴീക്കോട്: ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പി​െൻറ നേതൃത്വത്തിൽ രക്ഷിച്ചു.

അഴീക്കോട് പുളിശ്ശേരി വീട്ടിൽ റഷീദി‍െൻറ ഉടമസ്ഥതയിലുള്ള 'അറഫ' ഇൻബോർഡ് വള്ളമാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച പുലർച്ച അഴീക്കോടുനിന്ന്​ മത്സ്യബന്ധനത്തിന് പുറപ്പെട്ടശേഷം അഴിമുഖത്ത് നിന്നും 10 നോട്ടിക്കൽ മൈൽ അകലെ ബോട്ടി‍െൻറ എൻജിൻ തകരാറിലായി.

ബോട്ട് അപകടത്തിൽപെട്ട വിവരം ഉടമസ്ഥൻ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരിയെ അറിയിച്ചതിനെ തുടർന്ന് സുരക്ഷാബോട്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

സീ റെസ്‌ക്യൂ ഗാർഡുമാരായ അൻസാർ, ഫസൽ, ഷിഹാബ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermanrescuedfisheries department
Next Story