കോവിഡ്: ഒമാനിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു
text_fieldsജയരാജൻ, പ്രവീൺ, രാജീവൻ
മസ്കത്ത്: കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി ഒമാനിൽ മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി വാഴക്കാട്ടിൽ പരേതനായ കുട്ടെൻറ മകൻ ജയരാജൻ (60) സുഹാറിലാണ് മരണപ്പെട്ടത്. സുഹാർ സനയ്യയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കല്ല്യാണി മാതാവും രേണുക ഭാര്യയുമാണ്. മകൻ: ജിനുരാജ്. കുടുംബം മസ്കത്തിലുണ്ട്.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രാജീവന്‍ (41) മസ്കത്തിൽ ഞായറാഴ്ച മരണപ്പെട്ടു. കൊവിഡ് ബാധിച്ച് ഒരാഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായിരുന്നു. ഭാര്യ: നീലിമ. മക്കള്‍: ശ്രീനന്ദ്, തന്‍വി.
തലശേരി ചൊക്ലി നിടുമ്പ്രം സ്വദേശി വേലാണ്ടി കുനിയിൽ പ്രവീൺ (48) ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ശ്വാസതടസത്തിന് ചികിൽസ തേടിയിരുന്നു. വാദികബീറിലെ പ്രിൻറിങ് പ്രസിൽ ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായി ജോലി ചെയ്തുവരുകയായിരുന്നു. ഇരുപതു വർഷമായി ഒമാനിലുണ്ട്.
നിറഞ്ഞ സൗഹൃദത്തിനുടമയായ പ്രവീൺ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാഡമി അംഗവുമായ പ്രദീപ് ചൊക്ലിയുടെ മാതൃസഹോദരനാണ്. പരേതനായ നാണുവിെൻറയും ശാരദയുടെയും മകനാണ്. ജുമയാണ് ഭാര്യ. മക്കൾ: ഓഷിൻ, ലിറിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

