മനാമ: തിരുവനന്തപുരം സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കല്ലമ്പലം തോട്ടയ്ക്കാട് രഞ്ജിനി ഭവനിൽ ബിജുമോൻ (40) ആണ് മരിച്ചത്.
12 വർഷമായി ബഹ്‌റൈനിൽ ഉള്ള ഇദ്ദേഹം സ്റ്റീൽ ഫിറ്റർ ആയി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.