Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ പഞ്ചായത്ത് പ്രസിഡൻറ് ജലസംഭരണി ദേഹത്ത് വീണ് മരിച്ചു
text_fieldsbookmark_border
കെ.ശ്രീലത
മംഗളൂരു: ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിൽ പങ്കെടുത്ത മൂൻ പഞ്ചായത്ത് പ്രസിഡന്റ് ജലസംഭരണി തകർന്ന് ദേഹത്ത് വീണ് മരിച്ചു. ബെൽമാൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ശ്രീലതയാണ്(50) മരിച്ചത്.
നന്ദലിഗെ മഹാമായി ക്ഷേത്രത്തിൽ മാരിപൂജയിൽ പങ്കെടുത്ത ശേഷം ആഹാരം കഴിച്ച പാത്രം കളയാൻ വാട്ടർ ടാങ്കിന് പിറകിലേക്ക് പോയതായിരുന്നു ശ്രീലതയും മകളും.ആ സമയത്താണ് ടാങ്ക് തകർന്നത്. മകളെ പരുക്കേറ്റ് മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

