സുഗതന്‍- ലത ദമ്പതികളുടെ മരണ വാർത്ത; ഞെട്ടലിൽ റാസൽഖൈമയിലെ മലയാളികൾ
text_fieldsറാസല്‍ഖൈമ: 40 വര്‍ഷത്തിലേറെയായി യു.എ.ഇയില്‍ പ്രവാസ ജീവിതം നയിച്ചുവന്ന കൊല്ലം കടക്കൽ അഞ്ചുമുക്ക് ഉഷസ്സില്‍ എസ്. സുഗതന്‍െറയും (67), ഭാര്യ ലതയുടെയും (56) നിര്യാണത്തില്‍ റാസല്‍ഖൈമയിലെ മലയാളി കൂട്ടായ്മകളും വ്യക്തിത്വങ്ങളും അനുശോചിച്ചു. റാസല്‍ഖൈമയിലും നാട്ടിലുമായി വിജയകരമായ സംരംഭങ്ങള്‍ നടത്തി വരികയായിരുന്ന സുഗതന്‍- ലത ദമ്പതികളെ കടയ്ക്കലിലെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ ഇവര്‍ക്ക് ഭക്ഷണവുമായി വീട്ടിലത്തെിയ ബന്ധു കതക് തുറക്കാത്തതിനത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. സുഗതനെ തൂങ്ങി മരിച്ച നിലയിലും ലതയെ കട്ടിലില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇരുവരും ശനിയാഴ്ച്ച വൈകുന്നേരം റാസല്‍ഖൈമയിലേക്ക് തിരികെ യാത്ര നിശ്ചയിച്ചിരുന്നു. വെള്ളിയാഴ്ച്ച രാത്രിയിലും ഇവർ മകളുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മകന്‍ കഴിഞ്ഞ ദിവസം യു.എ.ഇയിലേക്ക് മടങ്ങിയിരുന്നു.
നല്ല സാമ്പത്തിക ഭദ്രതയിലായിരുന്ന ഇവരെ ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച്ച സംസ്കരിച്ചു. റാസല്‍ഖൈമയില്‍ അല്‍ നഖ്ല ബില്‍ഡിംഗ് കോണ്‍ട്രാക്ടിങ് കമ്പനി ഉടമയായിരുന്നു സുഗതന്‍. ആദ്യ കാലങ്ങളില്‍ റാക് കേരള സമാജവുമായി ബന്ധപ്പെട്ട കലാ-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സുഗതന്‍ സേവനം എസ്.എന്‍.ഡി.പി യു.എ.ഇ പ്രവര്‍ത്തകനായിരുന്നു. മക്കള്‍: വൈശാഖ്, അശ്വതി.
അതേസമയം, വിജയകരമായ പ്രവാസ ജീവിതം നയിച്ചിരുന്ന സുഗതന്‍െറ മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിലയിലാണ് റാസല്‍ഖൈമയിലെ മലയാളി സമൂഹം. സാധാരണയായി സാമ്പത്തിക ഞെരുക്കം, പലിശക്കെണി, ബിസിനസ് പരാജയം തുടങ്ങിയ പ്രശ്നങ്ങളിലകപ്പെടുന്നവരാണ് പ്രവാസ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നവരെന്ന് സാമൂഹിക പ്രവര്‍ത്തകനായ എ.കെ. സേതുനാഥ് അഭിപ്രായപ്പെട്ടു.
കഠിനാധ്വാനത്തിലൂടെ സംരംഭം വിജയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയിരുന്നു സുഗതന്‍െറയും ഭാര്യ ലതയുടെയും മരണം ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. സാമ്പത്തിക ഭദ്രതയ്ക്കുമപ്പുറം പ്രവാസികളുടെ മാനസികാരോഗ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഇരുവരുടെയും വിയോഗം. അധികൃതരുടെ മലയാളി കൂട്ടായ്മകളും ഈ വിഷയത്തില്‍ പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നത് ഉചിതമാകുമെന്നും സേതുനാഥ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

