Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightടാ​റ്റ ടീ ​വൈ​സ്​...

ടാ​റ്റ ടീ ​വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ ടി. ദാമു അന്തരിച്ചു

text_fields
bookmark_border
ടാ​റ്റ ടീ ​വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ ടി. ദാമു അന്തരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ടാ​റ്റ ടീ ​വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ടി. ​ദാ​മു (78) അ​ന്ത​രി​ച്ചു. സം​സ്​​കാ​രം ​ൈത​ക്കാ​ട്​ ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം പാ​ല്‍ക്കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം.

മും​ബൈ​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​നാ​യി തു​ട​ക്കം കു​റി​ച്ച ദാ​മു പി​ന്നീ​ട്, തി​രു​വ​ന​ന്ത​പു​ര​ത്ത് 'ഈ ​നാ​ട്' ദി​ന​പ​ത്രം ആ​രം​ഭി​ച്ച​പ്പോ​ള്‍ എ​ഡി​റ്റോ​റി​യ​ല്‍ വി​ഭാ​ഗ​ത്തി​ലെ​ത്തി. കെ​ല്‍ട്രോ​ണി​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വി​ഭാ​ഗ​ം ചു​മ​ത​ല വ​ഹി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട്,​ ടാ​റ്റാ ടീ ​ക​മ്പ​നി​ മാ​നേ​ജ​രാ​യി.

കോ​ര്‍പ​റേ​റ്റ് അ​ഫ​യേ​ഴ്‌​സ് ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി​രി​ക്കെ​യാ​ണ് തൊ​ഴി​ലാ​ളി പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​ണ്ണ​ന്‍ ദേ​വ​ന്‍ ഹി​ല്‍സ് പ്ലാ​േ​ൻ​റ​ഷ​ന്‍ ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്ക​ൽ നി​ര്‍ദേ​ശം ടാ​റ്റാ ടീ​ക്ക് സ​മ​ര്‍പ്പി​പ്പി​ച്ച​ത്. താ​ജ് ഹോ​ട്ട​ല്‍ ഗ്രൂ​പ്പാ​യ ഇ​ന്ത്യ ഹോ​ട്ട​ല്‍സ് വൈ​സ് പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ര്‍ത്തി​ച്ചു. ടാ​റ്റ ടീ​യു​ടെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്​​ടാ​വാ​യി​രു​ന്നു. മൂ​ന്നാ​ര്‍ രേ​ഖ​ക​ള്‍, ല​ങ്കാ​പ​ര്‍വം, തേ​യി​ല​യു​ടെ ക​ഥ എ​ന്നീ പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ദേ​ശീ​യ ടൂ​റി​സം കൗ​ണ്‍സി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ര്‍ഡ് എ​ന്നി​വ​യി​ല്‍ അം​ഗ​മാ​യി​രു​ന്നു. മൗ​ണ്ട​ന​റി​ങ്​ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​വും വ​ഹി​ച്ചു.

തലശ്ശേരി സ്വദേശിയാണ്​. ഭാ​ര്യ പ​രേ​ത​യാ​യ ദേ​വി​ക റാ​ണി. മ​ക്ക​ള്‍: ദി​വ്യ ദാ​മു, ആ​ദ​ര്‍ശ് ദാ​മു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata teaTataT Damu
News Summary - Tata Tea Vice President T Damu passes away
Next Story