സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനി നിര്യാതനായി
text_fieldsഹൈദരാബാദ്: ചിശ്തി-ഖാദിരി സൂഫീ വിഭാഗം ആത്മീയ ഗുരുവും ഓൾ ഇന്ത്യ മജ്ലിസുൽ ഉലമ അഹ്ലുസ്സുന്നത്തി വൽ ജമാഅ അഖിലേന്ത്യ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനി (86) നിര്യാതനായി.
ഹൈദരാബാദ് അൽ ആരിഫ് ആശുപത്രിയിലായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅഃ നൂരിയ്യ സ്ഥാപകനായിരുന്ന പരേതനായ സയ്യിദ് അഹ്‌മദ് മൂഹിയിദ്ദീൻ നൂരി ഷായുടെ സീമന്ത പുത്രനാണ്. വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ പള്ളികൾ, അറബി കോളജുകൾ, ഖാൻഗാഹുകൾ, ഹൈദരാബാദ് ജാമിഅഃ ആരിഫിയ്യ, അൽ ആരിഫ് യൂനാനി മെഡിക്കൽ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. വർഷത്തിൽ പല തവണ കേരളത്തിൽ എത്തി സിൽസില നൂരിയ്യ പരിപാടികളിൽ സംബന്ധിച്ചിരുന്നു.
സയ്യിദ് അഹ്മദ് മുഹ്‍യിദ്ദീൻ നൂരി ഷാ സാനി ജീലാനി, മസ്ഹറുദ്ദീൻ ജിലാനി ,സയ്യിദ് അലി പാഷ ജീലാനി, സയ്യിദ് ഗൗസുദ്ദീൻ ജിലാനി എന്നിവർ ഉൾപ്പെടെ 11 മക്കളുണ്ട്. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം 4.30 ന് ഹൈദരാബാദ് നൂരി മസ്കനിൽ നടക്കും. കേരളത്തിലെ എല്ലാ പള്ളിയിലും ഖാൻഗാഹുകളിലും ജനാസ നമസ്കാരം നിർവഹിക്കാൻ സിൽസില നൂരിയ്യ കേരള സംസ്ഥാന പ്രസിഡന്റ് യുസുഫ് നിസാമി ഷാ സുഹൂരി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

