ജിദ്ദയിലെ പ്രവാസി നജീബ് കളപ്പാടന്റെ ഭാര്യ സുലൈഖ നാട്ടിൽ നിര്യാതയായി
text_fieldsജിദ്ദ: ജിദ്ദയിലും നാട്ടിലും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിലമ്പൂർ എടക്കര സ്വദേശി നജീബ് കളപ്പാടന്റെ ഭാര്യ മദാരി സുലൈഖ (58) നാട്ടിൽ നിര്യാതയായി. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. ജിദ്ദയിൽ കിൽഫാദ് (ഇ.എഫ്.എസ്) ലോജിസ്റ്റിക്സ്, നാട്ടിൽ പ്രസ്റ്റീജ് പാലസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ നജീബ് കളപ്പാടനും ഭാര്യ സുലൈഖയും ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ജിദ്ദ സജീവ അംഗങ്ങളാണ്.
സെന്ററിന് കീഴിലുള്ള ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ (ഐ.ഡബ്ലിയു.ഒ) എക്സിക്യൂട്ടീവ് അംഗമായിരുന്നു മരിച്ച സുലൈഖ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇരുവരും പങ്കാളികളായിരുന്നു. ഖുർആൻ പഠനത്തിൽ പ്രത്യേകം താല്പര്യമെടുത്തിരുന്ന ഇവരുടെ ജിദ്ദയിലെ ഫ്ലാറ്റിൽ വർഷങ്ങളായി ഖുർആൻ പഠനക്ലാസ്സ് നടന്നു വരുന്നുണ്ടായിരുന്നു. മക്കള്‍: ഡോ. നാജിയ, നാദിര്‍, നിഹാല്‍, നഹീല്‍, നദ. മരുമക്കള്‍: അംജദ് (ദുബായ്), സോബിയ, മര്‍ജാന്‍, നദ് വ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

