Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപുഴയിൽ...

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

text_fields
bookmark_border
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
cancel

തലപ്പുഴ (വയനാട്​): സ്​കൂളിനരികെയുള്ള പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. തലപ്പുഴ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്‍റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപ്പാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്‍റെ മകന്‍ മുഹസിന്‍ (15) എന്നിവരാണ് മരിച്ചത്.

സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് അപകടം. മാനന്തവാടി ഫയർ ഫോഴ്സും തലപ്പുഴ പൊലീസും വാളാട് റെസ്ക്യൂ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ 3.45ഓടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഫയര്‍ ഫോഴ്​സ്​ സ്​റ്റേഷന്‍ ഓഫീസര്‍ സജീവ് കുഞ്ഞിരാമന്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി. ബാബു, കെ.എം. ഷിബു, ജിതിന്‍ കുമാര്‍, എം.എസ്. സുജിത്ത്, വി.കെ, അനീഷ്, ധീരജ്, എ.എസ്. മിഥുന്‍, വി. മിഥുന്‍, എ.ആര്‍. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ്​ തെരച്ചിലിന്​ നേതൃത്വം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drowned to deathWayanadThalappuzha
News Summary - Students Drowned To Death In Wayanad
Next Story