ഛർദിയെത്തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു; ‘മരണകാരണം വ്യക്തമല്ല’
text_fieldsമിഥുൻ
പാലക്കാട്: ഛർദിയെത്തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കുഴൽമന്ദം സി.എ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നൊച്ചുള്ളിപ്പാലം കോക്കാട് കവറത്തറ വീട്ടിൽ വിനോദ്, ബിന്ദു ദമ്പതികളുടെ മകനുമായ മിഥുനാണ് (13) മരിച്ചത്.
എട്ടിനാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് 12ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. വീടിനു സമീപത്തെ കുളത്തിലെ വെള്ളം വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സംശയമുണ്ട്. വിശദമായ പരിശോധനക്കുശേഷമെ മരണകാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

