70 വർഷം ഇരുമ്പ് ശ്വാസകോശത്തിൽ ജീവിച്ച പോളിയോ ബാധിതൻ അലക്സാണ്ടർ പോൾ വിടവാങ്ങി
text_fieldsന്യൂയോർക്: 70 വർഷം ഇരുമ്പ് ശ്വാസകോശത്തിൽ ജീവിച്ച അമേരിക്കൻ അഭിഭാഷകനും പോളിയോ അതിജീവിച്ചയാളുമായ പോൾ അലക്സാണ്ടർ അന്തരിച്ചു. പോളിയോ പോൾ എന്നറിയപ്പെടുന്ന അലക്സാണ്ടർക്ക് ആറാംവയസിലാണ് പോളിയോ ബാധിച്ചത്. ഇരുമ്പ് ശ്വാസകോശത്തിൽ ജീവിച്ച അവസാനത്തെ ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം. പോളിയോ ബാധിച്ചതിനാൽ തലയും കഴുത്തും വായയും മാത്രമേ പോളിന് ചലിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അങ്ങനെയാണ് 600 പൗണ്ട് ഭാരമുള്ള ലോഹഘടനയ്ക്കുള്ളിൽ ജീവിക്കാൻ അദ്ദേഹം നിർബന്ധിതനായത്.
1952ലാണ് യു.എസിൽ പോളിയോ പടർന്നു പിടിച്ചത്. തുടർന്ന് അലക്സാണ്ടർ ഉൾപ്പെടെ ടെക്സാസിലെ ഡാളസിന് ചുറ്റും താമിച്ചിരുന്ന നൂറുകണക്കിന് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഇരുമ്പ് ശ്വാസകോശത്തിന്റെ വാർഡിലാണ് ചികിത്സ നൽകിയത്. പോളിന് സ്വയം ശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് ഡോക്ടർമാർ മനസിലാക്കി. ഇരുമ്പ് ശ്വാസകോശത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തിയായി അലക്സാണ്ടർ ഗിന്നസ് വേൾഡ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്. അതിനിടയിലും പഠനം തുടർന്ന പോൾ അഭിഭാഷകനും എഴുത്തുകാരനുമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

