Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ കാറിടിച്ച്​ യുവതി മരിച്ചു

text_fields
bookmark_border
ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ കാറിടിച്ച്​ യുവതി മരിച്ചു
cancel
camera_alt

അപകടത്തി​ൽ മരിച്ച റീന അന്ന ഇട്ടി

തിരുവല്ല: ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ കാറിടിച്ച്​ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലിയേക്കര സ്വദേശിനി മരിച്ചു. പാലിയേക്കര മാളിയേക്കൽ വീട്ടിൽ ഷാജി വർഗീസിന്‍റെ ഭാര്യ റീന അന്ന ഇട്ടി (30) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭർത്താവുമൊത്ത് കവിയൂരിലെ വീട്ടിലേക്ക് പോകുമ്പോൾ മഞ്ഞാടി ജങ്​ഷനിൽ വെച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ റീനയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ ഭർത്താവ് ഷാജിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth killed in accident at thiruvalla
Next Story