Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാടത്ത്​ വിത്ത്​ വിതക്കുന്നതിനിടെ കർഷകൻ കുഴഞ്ഞു വീണ് മരിച്ചു

text_fields
bookmark_border
പാടത്ത്​ വിത്ത്​ വിതക്കുന്നതിനിടെ കർഷകൻ കുഴഞ്ഞു വീണ് മരിച്ചു
cancel

തിരുവല്ല: പുഞ്ചപ്പാടത്ത് വിത്ത് വിതയ്ക്കുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. മേപ്രാല്‍ നടുവിലേപ്പുരയ്ക്കല്‍ പൊന്നച്ചന്‍ യോഹന്നാന്‍ (59) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീടിനടുത്തുളള പുതുക്കാട് കൈപ്പുഴാക്ക പാടത്ത് വിത നടത്തുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കരയ്‌ക്കെത്തിച്ച് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.

അമ്പലക്കര മൈലക്കാട് സാലമ്മയാണ് ഭാര്യ. മക്കള്‍: സോളി, സോണി (മാള്‍ട്ട). മരുമകന്‍: ആന്റണി ഫിലിപ്പ് (കാരയ്ക്കല്‍). ശവസംസ്‌കാരം വെളളിയാഴ്ച 12-ന് മേപ്രാല്‍ സെന്റ് ജോണ്‍സ് യാക്കോബായ പളളി സെമിത്തേരിയില്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - While sowing seeds in the field, the farmer collapsed and died
Next Story