Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചുമകളെ ബസ്സിൽ കയറ്റി തിരിച്ചിറങ്ങുന്നതിനിടെ വീണ് വയോധികൻ മരിച്ചു
text_fieldsbookmark_border
വടശ്ശേരിക്കര: പെരുനാട്ടിൽ സ്വകാര്യ ബസിന്റെ ചവിട്ടു പടിയിൽനിന്നു വീണ് വയോധികൻ മരിച്ചു. മേലേടത്തു മേലേതിൽ വീട്ടിൽ എം.പി. കമലാസനൻ (75) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30നാണ് അപകടം ഉണ്ടായത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പെരുനാട് ചന്തയിൽ നിന്നു മഠത്തും മൂഴിയിലേക്ക് പോയ ഗ്രേസ് എന്ന പേരിലുള്ള ബസിൽനിന്നാണ് തെറിച്ചു വീണത്. പെരുനാട് അമ്പലത്തിനു സമീപത്തുവെച്ചായിരുന്നു അപകടം. കൊച്ചുമകളെ സ്കൂളിൽ വിടുന്നതിന് വേണ്ടി ബസിൽ കയറ്റിയ ശേഷം തിരിച്ചു ഇറങ്ങുന്നതിനിടെയാണ് വീണക്. ഈസമയം ബസ്സ് മുമ്പോട്ട് എടുത്തതാണ് അപകട കാരണമെന്ന് പറയുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട്.
Next Story

