Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
Death
cancel

തിരുവല്ല : മണിമലയാറ്റിലെ പുളിക്കീഴ് കടവിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പന്തളം കുടശ്ശനാട് കണ്ടത്തിൽ കിഴക്കേതിൽ വീട്ടിൽ പ്രസാദ് ലക്ഷ്മണൻ (41) ന്റെ മൃതദേഹമാണ് അഗ്നിശമന സേനയും സ്കൂബാ ടീമും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെ കടവിൽ കുളിക്കാനിറങ്ങിയ പ്രസാദിനെ കാണാതാവുകയായിരുന്നു. ഇയാളുടെ ബാഗും ചെരുപ്പും കടവിന് സമീപത്ത് നിന്നും പുളിക്കീഴ് പോലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ അഗ്നി ശമന സേന വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ മുതൽ പുനരാരംഭിച്ച തെരച്ചിലിലാണ് കടവിൽ നിന്നും അര കിലോമീറ്റർ മാറി മൃതദേഹം കണ്ടെടുത്തത്. സ്ക്യൂബാ ടീം അംഗങ്ങളായ സി.രമേശ് കുമാർ, വി.ആർ ഗോപകുമാർ , എ. അനീഷ് കുമാർ, കെ.രഞ്ജിത് , ഹോം ഗാർഡ് കെ.ജി അനിൽ, തിരുവല്ല സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ അഭിലാഷ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസറന്മാരായ ജയൻ മാത്യു, പി.കെ ഷിജു എന്നിവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The body of a missing youth was found
Next Story