Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാന്നിയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം നെടുമ്പ്രയാറിൽ നിന്ന് കണ്ടെത്തി
text_fieldsbookmark_border
സൈമൺ ഫിലിപ്പ്
റാന്നി: സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ ശേഷം റാന്നിയില്‍ വെച്ച് കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം പമ്പാനദിയിലെ നെടുമ്പ്രയാര്‍ കടവില്‍ നിന്നും കണ്ടെടുത്തു. പ്ലാങ്കമണ്‍ വരിക്കനാക്കുഴിയില് സൈമണ്‍ ഫിലിപ്പ് (വിത്സൺ-48) ആണ് മരിച്ചത്.
വലിയകാവിലെ സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ വിത്സനെ അങ്ങാടി പേട്ടയില്‍ നിന്നു ഞായറാഴ്ച വൈകുന്നേരം മുതല്‍ കാണാതാവുകയായിരുന്നു. സംഭവത്തില്‍ റാന്നി പൊലീസ് കേസെടുത്ത് അന്വേക്ഷണം നടത്തി വരവെ ചെവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം കിട്ടുകയായിരുന്നു.
Next Story

