പോപുലർ ഫിനാൻസ് തട്ടിപ്പിനിരയായ ഗൃഹനാഥൻ ജീവെനാടുക്കി
text_fieldsതിരുവല്ല: പോപുലർ ഫിനാൻസ് തട്ടിപ്പിനിരയായി അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശിയായ 58കാരൻ പുളിക്കീഴ് പാലത്തിൽനിന്ന് പമ്പാനദിയിൽ ചാടി ആത്മഹത്യ ചെയ്തു.
തൃക്കൊടിത്താനം കൊക്കാട്ടുചിറ മുരുകഭവനിൽ കെ. വിജയകുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. പാലത്തിെൻറ കൈവരിയുടെ മധ്യഭാഗത്തുനിന്ന് ഇയാൾ നദിയിലേക്ക് ചാടുന്നതുകണ്ട ബൈക്ക് യാത്രികൻ പുളിക്കീഴ് പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് നദിയിൽ മുങ്ങിപ്പൊങ്ങുകയായിരുന്ന വിജയകുമാറിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പോപുലർ ഫിനാൻസിെൻറ കോട്ടയം ശാഖയിൽ വിജയകുമാർ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും കമ്പനി അടച്ചുപൂട്ടിയതിനെത്തുടർന്ന് പണം തിരികെ ലഭിക്കാതെ വന്നതിനാൽ നാലുമാസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുെന്നന്നും അടുത്ത ബന്ധുക്കൾ പറഞ്ഞു.
പണം നഷ്ടമായതിനെത്തുടർന്ന് വിജയകുമാർ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പുളിക്കീഴ് എസ്.ഐ പറഞ്ഞു. ഏറക്കാലമായി വിദേശത്തായിരുന്ന വിജയകുമാർ അഞ്ചുവർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഭാര്യ: ജലജ. മകൾ: വിദ്യ. മരുമകൻ: രാജീവ്. സംസ്കാരം പിന്നീട്.

