Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൃഹനാഥൻ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; തീർത്ഥാടനത്തിന് പോയ ഭാര്യയും മകനും തിരിച്ചെത്തിയപ്പോഴാണ്​ മൃതദേഹം കണ്ടത്​

text_fields
bookmark_border
ഗൃഹനാഥൻ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; തീർത്ഥാടനത്തിന് പോയ ഭാര്യയും മകനും തിരിച്ചെത്തിയപ്പോഴാണ്​ മൃതദേഹം കണ്ടത്​
cancel

തിരുവല്ല: തിരുവല്ലയിലെ ഉണ്ടപ്ലാവിൽ ഗൃഹനാഥനെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ടപ്ലാവ് കക്കുറിഞ്ഞിയിൽ വീട്ടിൽ വിജയനെ (59) ആണ് വീടിന്‍റെ പിൻ വശത്തെ കുളിമുറിയുടെ മേൽക്കൂരയിലെ പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച പുലർച്ചെ ശിവഗിരി തീർത്ഥാടനത്തിന് പോയിരുന്ന ഭാര്യയും മകനും ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. പുളിക്കീഴ് പൊലീസ്​ നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച വിജയൻ ഉണ്ടപ്ലാവ് ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man hanging dead in the bathroom
Next Story