Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊട്ടിൽക്കയർ കഴുത്തിൽ കുരുങ്ങി അഞ്ചുവയസ്സുകാരിക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
തൊട്ടിൽക്കയർ കഴുത്തിൽ കുരുങ്ങി അഞ്ചുവയസ്സുകാരിക്ക്​ ദാരുണാന്ത്യം
cancel

കോന്നി: തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു. കോന്നി ചെങ്ങറ മൂന്നാം വാർഡിൽ ഹരിവിലാസം ഹരിദാസ് - നീതു ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകൾ ഹൃദ്യ ആണ് മരിച്ചത്.

സംഭവസമയം മുത്തച്ഛൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിലാണ്​ ഹൃദ്യ ഉണ്ടായിരുന്നത്. ഈ സമയം സമീപത്തെ പറമ്പിൽ പോയി തിരികെവരുമ്പോൾ കഴുത്തിൽ തൊട്ടിലിന്‍റെ കയർ കുരുങ്ങി തറയിൽ കിടക്കുന്ന കുട്ടിയെ ആണ് മുത്തച്ഛൻ കാണുന്നത്.

തുടർന്ന്, കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പത്തനംതിട്ട മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five-year-old girl dies as neck gets entangled in cradle rope
Next Story