Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശത്തേക്ക്​ മടങ്ങാനായില്ല; മനോവിഷമത്തിൽ പ്രവാസി ആത്മഹത്യ ചെയ്​തു

text_fields
bookmark_border
വിദേശത്തേക്ക്​ മടങ്ങാനായില്ല; മനോവിഷമത്തിൽ പ്രവാസി ആത്മഹത്യ ചെയ്​തു
cancel

തിരുവല്ല: വിദേശത്തേക്ക് മടങ്ങാനാവാത്തതിന്‍റെ മനോവിഷമത്തിൽ വളഞ്ഞവട്ടം സ്വദേശി വീട്ടുടെറസിൽ തൂങ്ങി മരിച്ചു. വളഞ്ഞവട്ടം കൊറ്റനാട്ട് കിഴക്കേതിൽ വീട്ടിൽ പ്രസാദ് (60)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുക്കൾ ചേർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 13 വർഷക്കാലമായി മസ്ക്കത്തിലെ എസ് ആൻഡ്​ ടി കമ്പനിയിൽ ജീവനക്കാരനായിരുന്ന പ്രസാദ് ഇക്കഴിഞ്ഞ ഫെബ്രുവരിലാണ് ലീവിന് നാട്ടിലെത്തിയത്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ മടക്ക യാത്ര വൈകിയതിനെ തുടർന്ന് ബാങ്ക് ലോണടക്കം മുടങ്ങിയിരുന്നു. ഇതിന്‍റെ മനോവിഷമം പ്രസാദിനെ അലട്ടിയിരുന്നതായി അടുത്ത ബന്ധു പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അഞ്ജലി, അനുപമ. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expatriate commits suicide
Next Story