കുടുംബ വഴക്കിനിടെ യുവതിയെ കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
text_fieldsകൊടുവായൂർ: കുടുംബ വഴക്കിനിടെ ഭാര്യയെ കൊന്ന കേസിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. എത്തനൂർ തെക്കേ വീട് മണികണ്ഠന്റെ ഭാര്യ അനുപ്രിയയാണ് (31) കൊല്ലപ്പെട്ടത്.
മണികണ്ഠൻ പുതുനഗരം പൊലീസിൽ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചക്ക് 3.30ന് പിട്ടുപീടികയിലെ വാടക വകവീട്ടീലാണ് സംഭവം. ദമ്പതിമാർ തമ്മിൽ കുടുംബ വഴക്കുള്ളതായി പൊലീസ് പറഞ്ഞു. വഴക്കിനിടെ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്ത് ഞെരിച്ചതാണ് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം മണികണ്ഠൻ പുതുനഗരം സ്റ്റേഷനിൽ ഫോൺ ചെയ്തത് വിവരമറിയിച്ചു.
തുടർന്ന് പൊലീസെത്തി മരണം സ്ഥിരീകരിച്ച് മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: അനാമിക, ആത്മിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

