Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: പാലക്കാട് സ്വദേശി റാബിഖിൽ മരിച്ചു
text_fieldsbookmark_border
റാബിഖ്: റാബിഖിലെ മസ്തൂറ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്ന പാലക്കാട് കോങ്ങാട് സ്വദേശി കായപ്പഞ്ചേരികുണ്ടിൽ മുഹമ്മദലി ഹൃദയാഘാതംമൂലം മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തൊട്ടടുത്തുള്ള റാബിഖ് സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരം അസർ നമസ്കാര ശേഷം റാബിഖ് സുലൈഫ് മഖ്ബറയിൽ മൃതദേഹം ഖബറടക്കി. രേഖകൾ ശരിയാക്കുന്നതിനും മൃതദേഹം ഖബറടക്കുന്നതിനും ഇദ്ദേഹത്തിന്റെ സ്പോൺസർ, ബന്ധുവായ മൊയ്തീൻ കുട്ടി, റാബഖ് കെ.എം.സി.സി വെൽഫയർ വിങ് നേതാക്കളായ കുഞ്ഞിക്കോയ തങ്ങൾ, മുസ്തഫ വലിയപറമ്പ്, തൗഹാദ് മേൽമുറി, ഹംസ കപൂർ, മുസ്തഫ ദാരിമി, ജിദ്ദ വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

