Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPalakkadchevron_rightമുലപ്പാൽ തൊണ്ടയിൽ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമായ കുട്ടി മരിച്ചു

text_fields
bookmark_border
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമായ കുട്ടി മരിച്ചു
cancel
Listen to this Article

ചിറ്റൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. ചിറ്റൂർ കൊഴിഞ്ഞാമ്പാറ വണ്ണാമട കുമാരന്നൂർ നെഹ്റു നഗർ കോളനി അരുൺകുമാർ- കാളീശ്വരി ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് കുട്ടിക്ക് പാൽ കൊടുത്ത് ഉറക്കാൻ കിടത്തിയിരുന്നു.

കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടി അനക്കം ഇല്ലാത്തതിനാൽ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുകള്‍ക്ക് വിട്ടുനൽകി സംസ്കരിച്ചു.

Show Full Article
TAGS:breast milk Baby Died 
News Summary - Baby died after breast milk stucked in throat
Next Story