പാലക്കാട്ട് പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
text_fieldsrepresentative image
പട്ടാമ്പി: പാലക്കാട്ട് വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70) ഇദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിര( 65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വീടിന് സമീപത്തെ വിറകുപുരയിലായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ രണ്ടുപേരും തനിച്ചായിരുന്നു വീട്ടിൽ താമസം. വിറകുപുരയിലെ മരപ്പത്തായത്തിന് മുകളില്‍ പരസ്പരം കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. വീടിന് തീപിടിച്ചതല്ലെന്നാണ് സൂചന. ആത്മഹത്യയെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം.
പട്ടാമ്പി അഗ്നിശമന സേനയും ചാലിശ്ശേരി പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. രാത്രി പ്രദേശത്ത് കനത്ത മഴയുമുണ്ടായിരുന്നുവെന്നാണ് അയൽവാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണ്. മൂന്നുപേരും വിവാഹിതരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

