ഈജിപ്തിൽ കാർ അപകടത്തിൽപെട്ട് ഒമാനി കുടുംബാംഗങ്ങൾ മരിച്ചു
text_fieldsRepresentation Image
മസ്കത്ത്: ഈജിപ്തിൽ കാർ അപകടത്തിൽപ്പെട്ട് ഒമാനി കുടുംബാംഗങ്ങൾ മരിച്ചു. കൂടെയുണ്ടായിരുന്ന10 വയസ്സുള്ള കുട്ടി അപകടം തരണം ചെയ്തതായും ഈജിപ്തിലെ ഒമാൻ എംബസി അറിയിച്ചു. കൈറോയിൽനിന്ന് 380 കിലോമീറ്റർ അകലെ വെച്ചാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചതായും എംബസി അധികൃതർ പറഞ്ഞു. അപകടസ്ഥലത്തേക്ക് എംബസി ഒരു സംഘത്തെ അയച്ചതായും മൃതദേഹങ്ങൾ കൈമാറുന്നതിനും കുട്ടിയുടെ ചികിത്സക്കുമായി സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കുട്ടിയെ തിരികെ ഒമാനിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം കുട്ടിക്ക് യാത്രചെയ്യാൻ കഴിയുന്ന മുറക്ക് അത് സാധ്യമാക്കുമെന്നും എംബസി അറിയിച്ചു.

