Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ് ബാനർജി അന്തരിച്ചു

text_fields
bookmark_border
കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ് ബാനർജി അന്തരിച്ചു
cancel

കൊല്ലം: പ്രമുഖ കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പി.എസ് ബാനർജി (41) അന്തരിച്ചു. കോവിഡ് ഭേദമായതായിരുന്നു. കോവിഡിന്​ ശേഷമുള്ള ആരോഗ്യ പ്രശ്​നങ്ങൾക്ക്​ ചികിത്സയിലിരിക്കെ വെളളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

ചിത്രകാരൻ, പാട്ടുകാരൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു. ടെക്നോപാർക്കിലെ ഒരു ഐ.ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലളിച്ചിട്ടുണ്ട്. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു.

പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജയപ്രഭ. രണ്ടു മക്കളുണ്ട്.






Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ps banergee passed away
Next Story