ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ
text_fieldsമരിച്ച ബിനു
ഒയൂർ: കാരങ്ങന്നൂരിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.കരിങ്ങന്നൂർ, ആറ്റൂർക്കോണം ബിന്ദുവിലാസത്തിൽ ഗോപാല കൃഷ്ണപിള്ളയുടെ മകൻ ബിനു (45)വിനെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായർ വൈകീട്ട് മൂന്നോടെയാണ് മൃതദേഹം കണ്ടത്. ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ബിനുവിനെ ഒരാഴ്ച ആയി പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മുറിയിലെ കട്ടിലിൽ കമഴ്ന്നു കിടന്നനിലയിലാണ് മൃതദേഹം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൂയപ്പള്ളി പാെലീസ് എത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം ഉള്ളതായി പൊലീസ് പറഞ്ഞു. ഭാര്യ:പ്രീത.മക്കൾ:വിഷ്ണു,വൃന്ദ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

