Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമി-സബിന്‍സ ഗ്രൂപ് ചെയർമാൻ ഡോ. മുഹമ്മദ് മജീദ് നിര്യാതനായി

text_fields
bookmark_border
ഇന്ത്യന്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ പിതാവ് എന്നാണ് ഡോ. മജീദ് അറിയപ്പെട്ടിരുന്നത്
സമി-സബിന്‍സ ഗ്രൂപ് ചെയർമാൻ ഡോ. മുഹമ്മദ് മജീദ് നിര്യാതനായി
cancel

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായുള്ള സമി-സബിന്‍സ ഗ്രൂപ് ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനുമായ കൊല്ലം വലിയ കടക്കാരൻ വീട്ടിൽ ഡോ. മുഹമ്മദ് മജീദ് (75) നിര്യാതനായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ചെന്നൈയിലായിരുന്നു അന്ത്യം.

ആയുര്‍വേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിച്ച് ശ്രദ്ധനേടിയ ഡോ. മജീദ് ഇന്ത്യന്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ന്യൂട്രാസ്യൂട്ടിക്കല്‍, കോസ്‌മെസ്യൂട്ടിക്കല്‍ മേഖലയിൽ നിരവധി പേറ്റന്റുകളും അന്താരാഷ്ട്രതലത്തിൽ നൂറിലധികം അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

1948 സെപ്റ്റംബര്‍ 25നായിരുന്നു ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് ഫാര്‍മസിയില്‍ ബിരുദം നേടിയശേഷം 1975ല്‍ യു.എസിലെത്തി. ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസിയില്‍ ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡ് സര്‍വകലാശാലയില്‍നിന്ന് എം.എസും സെന്റ് ജോണ്‍സ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡിയും നേടി. മക്കൾ: സമി, ഷഹീൻ മജീദ്, അഞ്ജു മജീദ്. ഖബറടക്കം പിന്നീട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nutraceuticals and Cosmeceuticals Biz Man Sami-Sabinsa Group Chairman Dr. Muhammad Majeed passed away
Next Story